Monday 30 October 2006

യൂത്ത് ഫെസ്റ്റിവല്‍

" ജഡ്ജസ് പ്ലീസ് നോട്ട്...
യൂ പി വിഭാഗം മലയാളം പദ്യം ചൊല്ലലില്‍
അടുത്തതായി ചെസ്റ്റ് നമ്പര്‍ 'ഇരുപത്തി രണ്ട് '.. കമറുദ്ദീന്‍ എട്ടാന്തറയില്‍ .. ഏഴ് ബി.."
നാമിപ്പോള്‍ കോളാമ്പി മൈക്കിലൂടെ കേട്ട ഈ സ്ത്രൈണത മുറ്റിയ ശബ്ദം ചെറിയാന്‍ മാഷുടേതാണ്‌ . വേദി കൊച്ചനൂര്‍ ഹൈസ്കൂള്‍ യുവജനോല്‍സവം . വര്‍ഷം 1989..
............ .................. ................ ................ ...............
കമറു മൈക്കിനു മുമ്പില്‍ ചെന്നു നിന്നു. സ്റ്റേജിലാകെ ഒരു തരം ചുവന്ന വെളിച്ചം .
മുന്നിലെ കര്‍ട്ടന്‍ ഭീമാകാരമായ ഒരു കോട്ട പൊലെ കമറുവിനനുഭവപ്പെട്ടു.
" ചെറുതായി വിറയലനുഭവപ്പെടുന്നുണ്ടോ ? " ...ഏയ്‌ ഇല്ല അതൊരു തോന്നല്‍ മാത്രമാണ്‌ .
കര്‍ട്ടന്‍ പൊക്കുവാന്‍ ചെറിയാന്‍ മാഷ് ആംഗ്യം കാട്ടി. ചുവന്ന കര്‍ട്ടന്‍ പതുക്കെ പൊങ്ങും തോറും കമറുവിന്റെ നെഞ്ഞിടിപ്പും ധ്രുതഗതിയിലായി. പുറത്ത് കത്തുന്ന പകല്‍ വെളിച്ചം . മഞ്ഞളിച്ചു പോയ കണ്ണുകള്‍ കമറു സദസ്സിലേക്ക് തുറന്നു.
...റബ്ബേ...എന്താണിത്‌?..മുന്നിലൊരു കടല്‍ ..എണ്ണമറ്റ തലകള്‍ ..എല്ലാവരും എന്നെ തെന്നെയാണല്ലൊ നോക്കുന്നത്?
മുന്നിലുള്ള തലകളുടെ കടല്‍ ഇരമ്പുന്നുണ്ട്..
ഇരു കാല്‍മുട്ടുകളെയും ശരിക്ക് വിറയല്‍ ബാധിച്ചിരിക്കുന്നു...തൊണ്ട വരളുന്നുമുണ്ട്.
വെറൊരു കാര്യം കൂടി കമറു ഞെട്ടലൊടെ മനസ്സിലാക്കി...താന്‍ ചൊല്ലേണ്ട പദ്യത്തിന്റെ ആദ്യത്തെ വരി തന്നെ മറന്നു പോയിരിക്കുന്നു... മൈക്കിനു മുമ്പില്‍ അന്തം വിട്ടു നില്‌ക്കുന്ന കമറുവിനെ അധികനേരമൊന്നും ക്ഷമയോടെ നോക്കിനില്ക്കാന്‍ കുട്ടികള്‍ക്കാവുമായിരുന്നില്ല. അവര്‍ അവനെ കളിയാക്കി ചിരിക്കാന്‍ തുടങ്ങി, അതു പിന്നെ കൂവലുകളായി മാറാന്‍ അധികം താമസമുണ്ടായില്ല.
ഹാവൂ...വിശപ്പില്ലേ..
കാച്ചിയ പാലിതാ...
തൂവെള്ളി കിണ്ണത്തില്‍ ....
അവസാനം കമറുവിന്റെ 'കിളിക്കൂറ്റ് ' കുട്ടികള്‍ക്കു മുന്നില്‍ ചിന്നം വിളിച്ചു.
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ ....
തൂവെള്ളി കിണ്ണത്തില്‍ എന്താണ്`?
നാശം..
പദ്യത്തിന്റെ വണ്ടി എവിടെയോ ഇടിച്ചു നിന്നിരിക്കുന്നു..
കാലുകള്‍ക്കു ചുറ്റു നിന്നും ഒരു ആവിയെടുക്കുന്നതായി കമറുവിനനുഭവപ്പെട്ടു..
പുതിയ ഇളം പച്ച ഷര്‍ട്ട് വിയര്‍പ്പില്‍ കുതിര്‍ന്നിരിക്കുന്നു.
കമറു ഒരു ആശ്രയത്തിനായി ചുറ്റും പരതി.
സൈദാബി ടീച്ചര്‍ ചിരിയടക്കാന്‍ പാടുപെടുന്നു.
റബ്ബേ... നിന്ന നില്‍പ്പില്‍ അങ്ങു താഴ്ന്നു പോകാന്‍ പറ്റിയിരുന്നെങ്കില്‍ .. എത്റ നന്നായിരുന്നു...
കമറു ആശിച്ചു.
ഇവിടുന്നൊന്ന് ഓടിരക്ഷപ്പെടണമെന്നുണ്ട്. പക്ഷെ കാലുകള്‍ തറയില്‍ ഒടിപ്പിടിച്ചിരിക്കുന്ന പോലെ..
കുട്ടികളുടെ കൂക്കുവിളികളും ചിരികളും കാതില്‍ വന്നലക്കുന്നു. ദയനീയമായി അങ്ങോട്ട് മുഖം തിരിച്ച
കമറു മുന്നില്‍ കണ്ട കാഴ്ച മനസ്സ് പിളര്‍ക്കുന്നതായിരുന്നു.
ഏറ്റവും മുന്നിലെ ബന്ചിലിരുന്ന് 'സിമി' തന്നെ കളിയാക്കി തലതല്ലി ചിരിക്കുന്നു.
"ദുഷ്ട.."
അവള്‍ക്കു വേണ്ടി 'ലാങ്കി' പൂ പൊട്ടിക്കാന്‍ കയറിയപ്പോള്‍ മരകൊമ്പ് കൊണ്ട് കീറിയാണ്‌
കാലിന്റെ അടിവശത്ത് നീളെനെയുള്ള ഈ മുറിവ് കിട്ടിയത്.
എന്നിട്ടാണ്...
കമറുവിന്‌ സങ്കടം ചങ്കില്‍ വന്ന്‌ മുട്ടി.
മഞ്ഞച്ചു പോയ കണ്ണിലൂടെ മുന്നില്‍ കാണുന്നതെല്ലാം അവ്യക്തമാവുന്നു.
ചെവിക്കു ചുറ്റും ഇപ്പോള്‍ ഒരു മൂളിച്ച മാത്രം.
"ഹാവൂ..വിശപ്പില്ലേ..
കാച്ചിയ പാലിതാ...

തൂവെള്ളി കിണ്ണത്തില്‍...
തൂവെള്ളി കിണ്ണത്തില്‍...
.....കിണ്ണത്തില്‍...
പിന്നെ ഒറ്റ കരച്ചില്‍ ..

7 comments:

 1. കൊള്ളാം..ചെറുതെങ്കിലും ഒരൊത്തിരി ഓര്‍മ്മകളിലേക്ക് ഒറ്റയടിക്ക് എടുത്തോണ്ട് പോയ പ്രതീതി..! നന്നായിരിക്കുന്നു ഒരിടം..!!

  ReplyDelete
 2. thanx 4 ur comment kiran,whers n Bangalore?

  ReplyDelete
 3. നീ ആളു കൊള്ളാലോ....

  ReplyDelete
 4. നല്ല പോസ്റ്റ്.സമാനമായ അനുഭവം എനിക്കുമുണ്ടായിട്ടുണ്ട്(പിന്നീട് പോസ്റ്റാം).കമന്റുകള്‍ പിന്‍മൊഴികള്‍ അറ്റ് ജിമെയില്‍ എന്നു സെറ്റ് ചെയ്തിട്ടില്ലേ

  ReplyDelete
 5. ഇത് ഞാന്‍ വായിച്ചിരുന്നില്ല...?.

  എങ്ങിനെയാണ് കൊച്ചനൂര്‍ സ്കൂള്‍ ജീവിതം മറക്കാന്‍ കഴിയുക അല്ലേ..?

  ReplyDelete
 6. ippozhanu ithu vayichathu,orupadu thanks muji,ormakal orupadu pinnilekku poyi.ee kathapathram shamsu alleda..............

  ReplyDelete
 7. ഇവിടെ എത്തൻ കുറെ വൈകി എന്നറിയ്യാം ന്നലും

  പറയട്ടെ നന്നായിട്ടുണ്ട്

  ( ഞാൻ ഒരു അകലാട് കാരൻ ആന്നു)

  ReplyDelete