Tuesday, 19 December, 2006

മാ..പ്രണാമങ്ങള്‍ ..

“ Whenever death may surprise us,
let it be welcome if our battle cry has reached even one
receptive ear and another hand reaches out to take up our arms. ”

Ernesto ' CHE 'guevara.ശ്രീമതി മന്ദാകിനി നാരായണന്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 16 ന്‌ രാവിലെ 8 30 ന്‌ അന്തരിച്ചു.
അവരെ കുറിച്ച് എഴുതേണ്ടത് ഒരു കടമയാണെന്നു കരുതുന്നു. ഇടതുപക്ഷാഭിമുഖ്യം കൊണ്ടല്ല,
അവരെ കുറിച്ച് കൂടുതല്‍ അറിയാവുന്നതു കൊണ്ടുമല്ല. ആദര്‍ശവും സ്ഥൈര്യവും ജീവിതകാലം മുഴുവന്‍
കെടാതെ കോണ്ടു നടന്ന്‌ അവസാനം ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു മഹതിക്ക് കുറച്ചു വാക്കുകള്‍
കൊണ്ടെങ്കിലും അര്‍ച്ചനയര്‍പ്പിക്കണമെന്നുള്ള ആഗ്രഹം . അത്ര മാത്രം .
" My dear daughter AJi...Red salute to you.. "
മുപ്പത് വര്‍ഷങ്ങള്‍ക്കു മുമ്പ് കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ ജനറല്‍ വാര്‍ഡില്‍
ആസ്ത്മ പിടിപ്പെട്ട്
അത്യന്നാസ നിലയിലായിരുന്ന ഒരു സ്ത്രീ ആശുപത്രി കിടക്കയില്‍ വെച്ച് തന്റെ മകള്‍ക്കയച്ച
ഒരു കത്തിന്റെ
തുടക്കം ഇങ്ങനെയായിരുന്നു. മന്ദാകിനി നവീന്‍ ചന്ദ്ര ഓസ എന്നായിരുന്നു ആഅമ്മയുടെ പേര്. മകള്‍
കെ. അജിത. ആ അമ്മയാണിപ്പോള്‍ ഒരോര്‍മ്മ മാത്രമായിരിക്കുന്നത്‌. മകള്‍ തടവറയിലും ഭര്‍ത്താവ്
ഒളിവിലും, താന്‍ ആസ്ത്മ ബാധിച്ച് ജീവച്ഛവവും ...എന്നിട്ടു പോലും മകളെ പ്രചോദിപ്പിക്കുന്ന അത്തരം
എഴുത്തകളെഴുതാന്‍ ആ വിപ്ളവകാരിക്കു മാത്രമേ കഴിയുമായിരുന്നുള്ളൂ. അതാണ്‌ അവരുടെ
മഹത്വവും .ജീവിതത്തില്‍ നിരവധി തിരിച്ചടികളുണ്ടായിട്ടും താന്‍ വിശ്വസിച്ച ആദര്‍ശത്തില്‍
നിന്നു കടുകിട തെറ്റാതെ ജീവിക്കുകയും അതൊരു കെടാവിളക്കായി മരണം വരെ
കൊണ്ടു നടക്കുകയും ചെയ്ത 'സ്ഥൈര്യതയുടെ' സ്ത്രീ രൂപം .
കേരളത്തിന്റെ വിപ്ളവ ചരിത്രത്തില്‍ അവരര്‍ഹിച്ച പ്രധാന്യം അവര്‍ക്കു ലഭിക്കാതെ പോയി എന്നു തോന്നുന്നു. കേരളീയര്‍ക്ക് അവര്‍ അജിതയുടെ അമ്മ മാത്രമായിരുന്നു. അല്ലെങ്കില്‍ കുന്നിക്കല്‍ നാരായണന്റെ ഭാര്യ മാത്രമായിരുന്നു. വയാലാര്‍ റാണി പോലും സ്വന്തം സ്വീകരണ മുറിയിലെ മാതാ അമൃതാനന്ദമയിയുടെ ഫോട്ടോക്ക് കീഴിലെ സോഫാസെറ്റിയിലിരുന്ന്‌ പഴയ വിപ്ളവസ്മരണകള്‍ അയവിറക്കുന്ന ഈ കാലഘട്ടത്തിലാണ്‌ കൂടെയുണ്ടായിരുന്നവരെല്ലാം വ്യതിചലിച്ചപ്പോഴും തന്റെ ആദര്‍ശത്തില്‍ തന്നെ
ആ സ്ത്രീ മരിച്ചത്‌.
അജിതക്ക് അഭിമാനിക്കാം ..വസന്തതിന്റെ ഇടിമുഴക്കം തേടിയവര്‍ക്ക് പ്രത്യാശയുടെ
മാതൃസാന്നിദ്ധ്യമായിരുന്നു തന്റെ അമ്മ എന്നതില്‍...
കേരളീയര്‍ക്കും അഭിമാനിക്കാം ..ഇങ്ങനത്തെ ഒരു 'മാ' യെ കടമായി ലഭിച്ചതില്‍ ..
ഈ മണ്ണിനും പുളകം കൊള്ളാം ..ഒരു ധീരവിപ്ളവകാരിയുടെ കര്‍മ മണ്ഡലമായതില്‍..
ഒരു പാട് മൌനങ്ങള്‍ ബാക്കി വെച്ച്‌ ചരിത്രതിന്റെ ഭാഗമായി മാറിയ
ധീരയായ സഖാവിന്‌ ലാല്‍ സലാം ...
പിന്‍ കുറി: വിപ്ളവ വനിതകള്‍ ഈ തലമുറയിലുമുണ്ട്‌. സിന്ധു ജോയിയെ പോലുള്ളവര്‍.
(...തീപ്പൊരി വാക്കുകള്‍ ....പക്ഷെ ഏ എസ് ഫൈ ക്കെതെതിരായാണെന്നു മാത്രം.
അല്ലെങ്കിലും വിപ്ളവം ഇപ്പോള്‍ എസ്സെമെസ്സുകളിലൂടെയാണല്ലോ?)
സഖാക്കള്‍ ഈ നാട്ടില്‍ ഇപ്പോഴുമുണ്ട്..വി എസ്., പിണറായി 'സഖാവ്' , വെളിയന്‍ ...
( സഖാക്കളുടെ വംശം കുറ്റിയറ്റു പോയിട്ടൊന്നുമില്ല..! ഇടക്കൊക്കെ തല്ലു കൂടും .അതു
ഗ്രൂപ്പിസവുമല്ല.പ്രത്യയശാസ്ത്രപരമായ അഭിപ്രായ വ്യത്യാസം മാത്രം!).
കമ്യൂണിസവും മരിച്ചിട്ടില്ല..
(അതിന്റെ പേരില്‍ മാത്രം ചെറിയൊരു വ്യത്യാസം! ' കോര്‍പ്പറേറ്റ് കമ്യൂണിസം !' അത്ര മാത്രം .)

4 comments:

 1. മന്ദാകിനി നാരായണനെ കുറിച്ച് ഒരുകുറിപ്പിടണമെന്നു തോന്നി.
  എഴുതി. വായിക്കുക..അവരെ കുറിച്ച് ചര്‍ച്ച ചെയ്യുക.

  ReplyDelete
 2. കാലം മനപൂര്‍വം മറന്നു പോയ ചിലരുണ്ട്, അര്‍ഹതയില്ലാതെ പൂമാലയിട്ട് കൊടുത്തവരും.
  അങ്ങനെയാണ് ഇ എം എസും നായനാരും പിണറായിയും വരെ വിപ്ലവ കേരളത്തിന്റെ ചുവപ്പ് ചരിത്രത്തില്‍ ഉന്നതാരായിട്ടും മന്ദാകിനിയെപോലെയുള്ളവര്‍ നിഴലുപോലുമാകാതിരുന്നത്.

  ഗൂഢാലോചന കാലത്തിന്റേതാകാന്‍ വഴിയില്ല, അതിനെ മറ്റെല്ലാത്തിനേയും പോലെ വിലക്കെടുത്ത പുരുഷ, മത, ജാതി ശക്തികളുടേതാവാനേ വഴിയുള്ളൂ

  ReplyDelete
 3. താങ്കളുടെ കൃതികളെല്ലാം ഒരുമിച്ച് വായിച്ചു. കുറേ പുതിയ അറിവുകളും. മന്ദാകിനി നാരായണന്‍, അജിത.
  മറന്നുപോയ സൌഹൃദത്തിന്റെ കൂമ്പാരങ്ങളീലെവിടെയോ ആയ സിന്ധു ജോയിയും.
  ഭാരതീയ വിദ്യാഭവന്റെ ജേര്‍ണ്‍ലിസം ക്ലാസില്‍ അടുത്തിരുന്ന് പഠിച്ചപ്പോഴും എസ്.എഫ്.ഐ സമരങ്ങളീല്‍ റോഡിനു
  നടുവില്‍ കണ്ടപ്പോഴുമൊന്നും വിപ്ലവകാരിയെ കണ്ടില്ല. മനഃപാഠമാക്കാന്‍ ചരിത്രപുസ്തകമില്ലാത്തപ്പോള്‍ ഇതും ഒരു സംഭാവന.

  ReplyDelete
 4. സക്കീന വന്നതിന്‌ നന്ദി.
  വീണ്ടും വരിക .
  ഞാന്‍ നിങ്ങളെ ഇടക്കൊന്ന്‌ പ്രകോപിപ്പിച്ചിട്ടുണ്ട്.
  സദ്ദാമിന്‌ അനുസ്മരണമെഴുതിയപ്പോള്‍..
  ഓര്‍മ്മയുണ്ടോ?

  ReplyDelete