Friday, 22 December, 2006

നോവിന്റെ ഒരു ഗസല്‍ 


അമാനത്ത് അലി ഖാന്‍ ..


ലാഹോറിലെ ഏതൊ മുഷായിരയില്‍


താങ്കള്‍ പാടിയ ഗസലിന്റെ പ്രതിധ്വനികള്‍


ഇവിടെ ഇപ്പോഴും ഒടുങ്ങിയിട്ടില്ല.


ഒന്നു കരഞ്ഞു തീരാന്‍ മോഹിച്ച


ഏതോ നോവിനെയാവും


താങ്കള്‍ സ്വരങ്ങളായി പുറത്തു വിട്ടത് .


" നിലാവ് വീണുടയുന്ന കല്‍പ്പടവുകള്‍ ...


കണ്ണുനീരുക്കൊണ്ടുറഞ്ഞു പോയ സ്മൃതിപഥങ്ങള്‍..."


ഉള്ളിലടുക്കിവെച്ച ഓര്‍മ്മചിത്രങ്ങള്‍..


ഉള്ളിലടക്കിയ തേങ്ങലുകള്‍...


"വിഷാദം നിറഞ്ഞ മന്ദഹാസങ്ങളും ....


നിശ്ശബ്ദാമായ പ്രാര്‍ഥനകളും ..."


നോവിന്റെ ചരണങ്ങള്‍...


ഓര്‍മ്മകളുടെ ചരണമുദ്രകള്‍....


നഷ്ടപ്പെട്ടത്എത്ര മേലെനിക്ക് പ്രിയങ്കരമായിരുന്നെന്നാണ്‌താങ്കളെന്നെയോര്‍മിപ്പിച്ചത്...ഈ രാത്രിക്ക്


നിലാവിന്റെ തൊങ്ങലുകളുണ്ട്..


അയഞ്ഞു വീശുന്ന കാറ്റിന്റെ അകമ്പടിയുണ്ട്..


ഭീതിതമായ നിശബ്ദാതയും ..


മേം ഭീ ബുലാദൂ..


തും ഭീ ബുലാദൂ...


ഞാന്‍ മറന്നു കൊള്ളാം ...


നീയും മറന്നേക്കുക...


എല്ലാം ......


 • അമാനത് അലി ഖാന്‍ സാഹിബിന്റെ ഗസല്‍ കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയത്..

13 comments:

 1. മനസ്സ് പതിവിലധികം അസ്വസ്ഥമായിരുന്ന ഒരു രാത്രിയില്‍ 
  ഒരു ഗസല്‍ കേട്ടു.അമാനത് അലി ഖാന്‍ സാഹിബിന്റെ ഗസല്‍ ...കേട്ടപ്പോള്‍ എഴുതാന്‍ തോന്നിയത്..

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. ഗസലുകള്‍ നമ്മെകൊണ്ടുചെല്ലുന്നത്‌ ഏകാന്തതയുടെ തുരുത്തിലേക്കുതന്നെ. അവിടെവച്ചാണ്‌ ദു:ഖവും നോവുകുളും അറിയാതെ നമ്മെ പൊതിയുന്നത്‌...

  ReplyDelete
 4. മംസീ, ശാന്തമായ ഒരു സായാഹ്നത്തില്‍ പടിഞ്ഞാറന്‍ ചക്രവാളത്തിലേക്ക് കണ്ണയച്ചുകൊണ്ട് ഗ്രാമത്തിലെ ആല്‍മരച്ചുവട്ടില്‍ ഇളംകാറ്റേറ്റ് ഇരിക്കുന്ന ഒരു സുഖം ഈ ബ്ലോഗില്‍ എവിടെയോ താങ്കള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്.എവിടെയാവുമത്...?ഇതു കാണാതെ പോകുന്നവര്‍ ഭാഗ്യഹീനര്‍ .

  ReplyDelete
 5. കേട്ടത് മധുരം, കേള്‍ക്കാത്തത് അതിമധുരം എന്നോര്‍മ്മിപ്പിച്ചുകൊണ്ട് ഓരോ പാട്ടും, കടന്നുപോകുന്നു.

  ReplyDelete
 6. വാഹ്‌, മനോഹരം. ഇനിയും താ, കാഴ്ചകളും കേള്‍വികളും. കുളിര്‍ക്കട്ടെ, എന്റെ കണ്ണുകള്‍,കാതുകളും.

  ReplyDelete
 7. മംസി നീ നന്നായെഴുതിയിരിക്കുന്നു.
  എഴുത്ത് തുടരുക.
  ആശംസകള്‍.

  -സുല്‍

  ReplyDelete
 8. This comment has been removed by a blog administrator.

  ReplyDelete
 9. കൊച്ചനൂരുകാരാ... നന്നായിരിക്കുന്നു വരികള്‍.

  വിഷ്ണുമാഷ് പറഞ്ഞത് പോലെ, എന്തൊക്കെയോ ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്‍... ഇനിയും വരാന്‍ തോന്നിപ്പിക്കുന്ന എന്തൊക്കെയോ - ഭാവുകങ്ങള്‍.

  ReplyDelete
 10. മനസ്സ് വല്ലാതെ പതറി നില്‍ക്കുമ്പോള്‍ ഈ ഗസലുകള്‍ കേള്‍ക്കരുതെ, സ്വയം ഹത്യയുടെ മുനമ്പ് വരെയും അവയുടെ മാസ്മരിക ശക്തി നമ്മേ വലിച്ചു കൊണ്ട് പോകും.

  ഞാന്‍ ജ്ഞാനപാനയുടെ മൂന്ന് പാര്‍ട്ടുകളും ഡൌണ്‍ലോഡ് ചെയ്ത് വച്ചിരിക്കുന്നത് കേള്‍ക്കും (തമാശയല്ലാട്ടോ)

  -പാര്‍വതി.

  ReplyDelete
 11. മം മ്സി, താങ്കളുടെ ബ്ലോഗിലെ എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ത്തു. മനോഹരമായെഴുതിയിരിക്കുന്നു എല്ലാതും.

  നഷ്ടബോധം, നിരാശ, ആഗ്രഹിച്ചത് കൈവിട്ടുപോയി എന്നുള്ള തോന്നലുകളൊന്നും വേണ്ട. ഇതൊക്കെ തന്നെ ജീവിതം. ആശിച്ചതെല്ലാം കിട്ടിയാല്‍ ജീവിതത്തിനെന്തര്‍ത്ഥം?

  ReplyDelete
 12. ബ്ളോഗുകള്‍ നവീനയുഗത്തിലെ 'ചായക്കട'കളാണെന്നു കേട്ടിരുന്നു. പക്ഷേ, ഈ ചിന്തകള്‍ പങ്കുവെക്കലും കൂട്ടായ്‌മയും ഭാഷാസ്‌നേഹവും അത്ഭുതപ്പെടുത്തി. അങ്ങനെയാണ്‌ ബ്ളോഗിങ് ആരംഭിച്ചത്. വിഷ്ണുമാഷേയും വല്ല്യമ്മായിയെയും പോലുള്ളവര്‍ തുടക്കം മുതലേ ശ്രദ്ധിക്കുകയും സഹായിക്കുകയും ചെയ്തു.
  പടിപ്പുര,സൂ ചേച്ചി, സുല്‍, കിനാവ് ,എന്റെ നാട്ടുകാരന്‍ 'അഗ്രജന്‍' ,കുറുമാന്‍ ചേട്ടന്‍ ,പാര്‍വ്വതി. തുടങ്ങി
  സന്ദര്‍ശിക്കുകയും അഭിപ്രായമെഴുതുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി..
  കുറുമാന്‍ ചേട്ടാ..ആശ്വസവാക്കുകള്‍ക്ക് നന്ദി.
  അതിശക്തമായി(ജീവിതത്തിലേക്ക്) തിരിച്ചു വരാന്‍
  എനിക്ക് കഴിയുമെന്നുറപ്പുണ്ട്.
  പാര്‍വതി , ആത്മഹത്യ ചെയ്യുന്നവര്‍ ജീവിതത്തെ വല്ലാതെ കൊതിക്കുന്നവരാണ്, കൂടാതെ അത് ആരോടെങ്കിലുമുള്ള പക വീട്ടലുമാണെന്നു തോന്നുന്നു. എനിക്ക് ആരോടും പകവീട്ടണ്ട. പിന്നെ ജ്ഞാനപാനയുടെ ലിങ്ക് ഒന്നു പറഞ്ഞു തരുമോ?

  ReplyDelete
 13. mumsy,
  paattinte kuuttu theedippoya oru raathriyude ii srishti eere ishtamaayi.
  ithupole ishtam thoonniya rachanakalaanu 'uskuulum ','chaakrikavum'.
  abhinandanangngal!

  ReplyDelete