Wednesday 17 January 2007

കൂര്‍മ്മാവതാരം

ഏറ്റവും നല്ല അവതാരമേതെന്ന്‌
ആരെങ്കിലും ചോദിച്ചാല്‍
ഞാന്‍ പറയും കൂര്‍മ്മാവതാരമെന്ന്‌.
എന്താണെന്നല്ലേ..
ആമയാവുമ്പോള്‍
തല ഉള്ളിലേക്ക് വലിക്കാം
ചോദ്യങ്ങള്‍ക്ക് മറുപടി പറയേണ്ടല്ലോ?
കൂടാതെ,
നല്ല ഉറപ്പുണ്ട് ഈ പുറന്തോടിന്‌ .
കൂര്‍ത്ത വാക്കുകള്‍ക്ക്
അത്ര പെട്ടെന്നൊന്നും എന്നെയിനി
മുറിപ്പെടുത്താന്‍ പറ്റില്ല.
..മാത്രമല്ല
തണുപ്പനായി പോയതു കൊണ്ട്
മിടുക്കന്‍മാര്‍ക്കൊപ്പമിനി
ഓട്ടമത്സരങ്ങളില്‍ ഓടുകയും വേണ്ട.
ഒരു 'പതി' കണ്ടെത്തിയിട്ടുണ്ട്.
സ്വസ്ഥമായി
ഒരിടത്തിനി ഒളിച്ചിരിക്കാം.

6 comments:

  1. കൂര്‍മ്മാവതാരം...

    ReplyDelete
  2. അതെ. അതാണ് ശരി.

    ReplyDelete
  3. 'ഒളിച്ചിരിക്കാന്‍ വള്ളിക്കുടിലൊന്നൊരുക്കി വച്ചില്ലേ........'
    അങ്ങനെ ആണോ മംസീ

    ഇപ്പൊ ആമയിറച്ചിക്ക്‌ നല്ല ഡിമാന്റാ.

    ReplyDelete
  4. മംസീ ,കവിത പതിവു പോലെ നന്നായിട്ടുണ്ട്.ബൂലോകം കവിതയുടെ കാര്യത്തിലെങ്കിലും പ്രിന്റ് മീഡിയയ്ക്കൊപ്പമെത്തുന്നുണ്ടെന്ന് തോന്നുന്നു.

    ReplyDelete
  5. aamakku kara aayaalum vellam aayalum jeevikkamallo

    good one


    brijviharam.blgspot.com

    ReplyDelete
  6. എങ്കിലും ആമ ഇത്ര വല്യ പുള്ളിയാണെന്ന് ഇപ്പോഴാ പുടികിട്ടിയത്.

    ReplyDelete