Thursday, 18 January, 2007

ചന്ദ്രസേനന്റെ ഒരു ദിവസം..

ചന്ദ്രസേനന്‍,
നാല്‍പ്പത്തിയെട്ടു വയസ്സ്,
നാലു കുട്ടികള്‍,
ജലസേചന വകുപ്പില്‍ സൂപ്രണ്ട്.
എന്നും രാവിലെ കുറ്റുമുക്കമ്മയെ തൊഴുത് ,
ചോറ്റുപൊതിയുമായി
ഒമ്പത് മണിയുടെ മയില്‍വാഹനത്തില്‍ കയറും.
എത്ര തിരക്കുണ്ടെങ്കിലും
ഊളിയിട്ട് മുന്നിലെത്താനറിയാം,
പലതരം ഷാമ്പൂമണങ്ങള്‍ ഇഷ്ടമാണ്‌.
സ്പര്‍ശനങ്ങള്‍,
സാരിത്തലപ്പുകളുടേതായാലും ധന്യനാവും.

ഓഫീസില്‍,

പതിനൊന്നരയുടെ ചായവരും വരെ ഒപ്പുകള്‍..
പിന്നെ ഗ്രാജുവിറ്റി , പി എഫ് ആവലാതികള്‍..
അപ്പോഴേക്കും നേരം ഉച്ചയാവും.
ഉച്ചക്ക് ,
ഭാര്യ കൊടുത്തുവിട്ട
ഉപ്പും പുളിയും പിടിക്കാത്ത കറികള്‍ കൂട്ടി ഊണ്‌ .
അല്‍പ്പം മധുരം ,
ഒരു പകുതി വില്‍സ്, ഇവയും പതിവുണ്ട്.
ശേഷം രാഷ്ട്രീയചര്‍ച്ചകള്‍..
വലത്തോട്ട് ചായുന്ന ഇടതുപക്ഷത്താണ്‌ സ്ഥാനം.
എന്നാലും ജി സുധാകരനെ ഇഷ്ടമല്ല.
ചെറിയ മയക്കം വിട്ടുണരുമ്പോഴേക്ക്
വീണ്ടും ചായ വരും.
വീണ്ടും ഒപ്പുകളിടാന്‍ തുടങ്ങുമ്പോള്‍
ഓഫീസ് സമയം കഴിയും.

ബസ്റ്റോപ്പില്‍,

പ്ളസ് ടു ട്യൂഷന്‍ ക്ളാസ്സ് വിടുന്ന സമയം അറിയാം
കാരണം,
ആ സമയത്താണ്‌ ചേറൂര്‍ക്കുള്ള ബസ്സ്.
ചുവപ്പില്‍ ചെറിയ കറുത്ത കള്ളികളുള്ള
കോണ്‍വെന്റ് യൂണിഫോം ഇഷ്ടമാണ്‌.
കൂടുതലിഷ്ടം അതിന്റെ മുന്‍വശമാണ്‌.
(എത്ര പെട്ടെന്നാണ്‌ പെണ്കുട്ടികള്‍ വളരുന്നത്?)

തിരികെ വീട്ടില്‍,

സന്ധ്യക്ക് മുടങ്ങാതെ ഭാഗവതം വായിക്കും
മുത്തശ്ശി പഠിപ്പിച്ച ശീലമാണ്‌.
ടി വി കാണും..
'അളകനന്ദ'യുണ്ടെങ്കില്‍ വാര്‍ത്ത
അല്ലെങ്കില്‍ 'ചിരിക്കും തളിക'.
(ആരും അടുത്തില്ലെങ്കില്‍ 'മ്യൂട്ടാക്കി' എഫ് ടിവി)
അത്താഴത്തിന്` ചപ്പാത്തി,
കുറുമ,
കൂടെ പാട കളഞ്ഞ പാലും

കിടപ്പറയില്‍,

വിമ്മും അരിമാവും കൂടിക്കുഴഞ്ഞ ഒരു മണം അടുത്ത് വരും.
( ഒന്നു കുളിച്ചിട്ടു വരാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല.)
ഓക്കാനം വരും.
തിരിഞ്ഞു കിടക്കും
കിടന്നപാടെ കൂര്‍ക്കം വലിക്കും.

7 comments:

 1. ഇന്നുച്ചക്ക് സര്‍ക്കാറുദ്യോഗസ്ഥന്‍മാരെ കുറിച്ചോര്‍ത്തപ്പോള്‍ എഴുതാന്‍ തോന്നിയത്‌

  ReplyDelete
 2. മംസിയേ...ഇതിന് കമന്റിട്ടാ ശരിയാവൂലാ...കാര്യം പുടികിട്ടിയല്ലോ അല്ലേ..:)

  ReplyDelete
 3. “ഉച്ചക്കത്തെ ചോറ്റുപാത്രം അതേപടി വേസ്റ്റ് ബിന്നിലേക്ക് കമിഴ്ത്തി ഏതെങ്കിലും കോണ്ട്രാക്ടറുടെ ചിലവില്‍ കൊള്ളാവുന്നൊരു ബാറിലെ ഏസി റെസ്റ്റാറന്റില്‍ നിന്ന് രണ്ടര പെഗ് ലിമാക്രോണ്‍ 20:20:0:15 ന്റെ അകമ്പടിയോടെ ഉച്ചഭക്ഷണം” എന്ന ഒരു തിരുത്ത് കൂടിയായാല്‍ 10% പിഡബ്ലിയൂഡി അസിസ്റ്റന്റ് എഞിനീയര്‍മാരുടെ കഥയായി.

  ReplyDelete
 4. മാഷേ അങ്ങനെ അടച്ചാക്ഷേപിച്ചതല്ല. ഒരു വെറും നിരീക്ഷണം അത്ര മാത്രമേ ഉദ്ദേശിച്ചുള്ളൂ.

  ReplyDelete
 5. ഓര്‍ത്തോര്‍തെഴുതിക്കോളൂ
  നല്ല രസമുണ്ട് വായിക്കാന്‍!

  ReplyDelete
 6. ഇവിടെയും വരാന്‍ വൈകി. ത്രിശ്ശൂര്‍ എന്തു പറയുന്നു ?

  ReplyDelete
 7. vayikkn rasamundu.oru pachayaya yatharthyam....

  ReplyDelete