Saturday 20 January 2007

ഫോട്ടോ



 മറന്നു പോയേക്കുമോ
 എന്നു പേടിച്ചിട്ടാവണം 
 എല്ലാവരും
ഓര്‍മ്മകള
ഇടക്കിടക്ക്
പൊടിതട്ടിയെടുക്കുന്നത് .
എടുത്തുനോക്കി,
തുടച്ചുമിനുക്കി,
വിരലോടിച്ച്,
സങ്കടപ്പെട്ട്,
അതേപടി തിരികെ വെക്കുന്നത്..

16 comments:

  1. ഫോട്ടോ..പുതിയ പോസ്റ്റ്..

    ReplyDelete
  2. ആയിരിക്കാം.. പക്ഷെ ഉറപ്പില്ല...

    ReplyDelete
  3. ആ പേടി കൊണ്ടല്ല,മനസ്സു കൊണ്ടെങ്കിലും ആ കാലത്തേക് തിരിച്ചു പോകാനുള്ള കൊതി കൊണ്ടാണ്

    ReplyDelete
  4. ഓര്‍മ്മകളേ..കൈവള ചാര്‍ത്തൂ..

    അതൊക്കെ തന്നെ മംസീ,നല്ല കുഞ്ഞിപ്പോസ്റ്റ്..!

    ReplyDelete
  5. ആയിരിക്കും...

    അല്ലായിരിക്കും...

    ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാനുള്ള അവസരം പാഴാക്കാതെ ഇരിക്കുന്നതും ആയിരിക്കും.

    ReplyDelete
  6. നന്ദി.
    പി പി രാമചന്ദ്രന്‍

    ReplyDelete
  7. കണ്ണൂരാന്‍,
    കിരണ്‍സ്...,
    വല്യമ്മായി..,
    ഇത്തിരിവെട്ടം ഇക്ക...,
    സൂ ചേച്ചി,
    വീണ്ടും വന്നതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും
    നന്ദി.
    രാമചന്ദ്രന്‍ മാഷെ..

    'ഇവിടെയുണ്ടായിരുന്നുഞ്ഞാ
    നെന്നതിന്നൊരുവെറും തൂവല്‍
    താഴെയിട്ടാല്‍മതി'

    ReplyDelete
  8. മനോഹരമീ കവിത...

    ReplyDelete
  9. ഏകാന്തതയ്ക്കു കൂട്ടാകുന്ന ഗ്രഹാതുരത്വത്തിന്റെ സുഗന്ധമുള്ള,സ്നേഹത്തിന്റെ മാധുര്യവും,വേദനയുടെ നനവൂറുന്ന,ഓര്‍മ്മകള്‍..

    ReplyDelete
  10. ദൈവമെ.. നാളെയൊരുനാള്‍ ഞാനും ഒരു ഫോട്ടോ ആവുമല്ലെ..?ആരെങ്കിലും പൊടിതട്ടി തുടച്ചുമിനുക്കുമോ? :(

    ReplyDelete
  11. This comment has been removed by a blog administrator.

    ReplyDelete
  12. ശൂന്യമായ ആ ചിത്രത്തില്‍ ഒത്തിരി എഴുതിയിരിക്കുന്നല്ലോ മംസീ. നന്നായി,ചിന്തിപ്പിക്കുന്നു.

    ReplyDelete
  13. ...സിജി ചേച്ചി, സോന , വേണുജി,
    സന്ദര്‍ശിച്ചതിനും അഭിപ്രായങ്ങള്‍ എഴുതിയതിനും നന്ദി.
    വീണ്ടും ഈ വഴി വരിക.
    ഇട്ടിമാളൂ.. തുടച്ചുമിനുക്കിയെടുത്തില്ലെങ്കിലെന്ത് ?
    ഫോട്ടൊ ആയി അവിടെ ഉണ്ടാവുമല്ലോ ... :)

    ReplyDelete
  14. ഇതെനിക്കിഷ്ടായി...നന്നായിട്ടുണ്ട് മംസി...ശ്ശൊ! ഈ മംസി എന്ന് എങ്ങിനാ എഴുതാ?

    ReplyDelete
  15. yes muji... u done well... "mumsi", the 'living heart' behind this have to do a lot... im sure he have to do a lot... once more the meaning of that word flash in my memory.. "genius" - its the capacity for pains taking...



    wish you all the best... and hearty congrats... for your excellent creativity...



    best regards

    mohd. shameer

    ReplyDelete