Thursday, 1 February, 2007

ചെടിയും ഇലയും

അറിയാമോ
ചെടിയും ഇലയും
വേറെ വേറെത്തന്നെയെന്ന്‌...?
ഉള്ളിലെപ്പച്ച
മങ്ങി മങ്ങി
മഞ്ഞയായായി തുടങ്ങുമ്പോള്‍
ഒരോ ഇലയും വ്യസനിക്കും;
കൈവിടല്ലേയെന്ന്‌
ചെടിയോട് കേഴും..
ഓജസ്സ് വറ്റി
ആര്‍ക്കും വേണ്ടാതാവുമ്പോഴും
വീഴാതെ അള്ളിപ്പിടിക്കും
ഒരു കാറ്റ് വന്ന്‌
കൊഴിച്ചിടും വരെ.
ചെടിയാവട്ടെ
പോകുന്നവര്‍
പോവട്ടെയെന്നും കരുതി
പുതിയവര്‍ തളിരിട്ടു
വരുന്നതും കാത്തിരിക്കും.

9 comments:

  1. വരികളും പടവും ഇഷ്ടമായിട്ടോ..നന്നായിട്ടുണ്ട്‌.

    ReplyDelete
  2. ചെടിയും ഇലയും ...
    പുതിയ പോസ്റ്റ്..

    ReplyDelete
  3. ചെടിയും വേദനിക്കുന്നുണ്ടാകാം ആറ്റു നോറ്റു മുളച്ച ഇല കൊഴിയുമ്പോള്‍.നല്ല പോസ്റ്റ്

    ReplyDelete
  4. ചിത്രങ്ങളും, വരികളും നന്നായി.

    ReplyDelete
  5. ചെടിയും ഇലയും ...ഇഷ്ടായി.

    ReplyDelete
  6. അടരുന്ന നിമിഷത്തെ വരച്ചതും പറഞ്ഞതും....അടരാതെ നില്‍പ്പതു കൊതിയെന്ന സത്യവും......... നന്നായി

    ReplyDelete
  7. വല്ല്യമ്മായി, കണ്ണൂരാന്‍, മനു വീണ്ടും വന്നതിന്‌ നന്ദി, സാരംഗി ചേച്ചി, പീലിക്കുട്ട്യ് സ്വാഗതം വീണ്ടും വരിക.

    ReplyDelete
  8. ചെടിയ്ക്ക് വേദനയുണ്ടാവും. എന്നാലും വിടാതെ തരമില്ല. നിയമം അങ്ങനെയാണ്.


    എന്തോ ഒരു വിഷമം വന്നു.

    ReplyDelete
  9. kariyila veezhumpol pachila chirikkenda.thanikkum oru charama geetham undennu orkunnathu nannu.

    grihathurathwam thulumpunna oridathu nhan palappozhum chekkararundu.
    ella bhavukangalum.

    ReplyDelete