Tuesday 27 February 2007

അമിട്ട്

തീചൂട്ട് പകര്‍ന്നു കഴിഞു..
ഇനി,
ഒരു തീനാളം വന്ന്‌ നെറ്റിയിലുമ്മ വെക്കുന്ന
സമയത്തിനായുള്ള കാത്തിരിപ്പ് മാത്രം.
അലോസരപ്പെടുത്തുന്ന ഈ മരണം
ഇഷ്ടമുണ്ടായിട്ടല്ല
പക്ഷേ..
ഒരുപാട്‌ അസ്വസ്ഥകളെ
ഒന്നിച്ചുള്ളിലൊതുക്കിയവന്‌
വിധിലിഖിതം വേറെയെന്താണ്‌?
തീ കത്തിച്ചാതാരെന്നോ?
അറിയില്ല
ആരായാലും സാരമില്ല
അല്ലെങ്കിലും അവരോട് പരിഭവിച്ചിട്ടെന്താണ്‌
ഒന്നുമില്ലെങ്കിലും ഉള്ളില്‍ വീര്‍പ്പുമുട്ടുന്ന
ഈ ഗന്ധകക്കൂട്ടുകളുടെ അസ്വസ്ഥകളെങ്കിലും
ഒന്ന്‌ തീര്‍ന്നുകിട്ടുമല്ലോ

7 comments:

  1. അമിട്ട്.. പുതിയ പോസ്റ്റ്

    ReplyDelete
  2. പൊട്ടിത്തീര്‍ന്ന് ഞെട്ടലും അടങ്ങുമ്പോള്‍ വെറും പുക മാത്രം ബാക്കി. നിര്‍മ്മിച്ചവന്റെ സംതൃപ്തിയും.

    ReplyDelete
  3. ഈ കവിത എന്തെല്ലാമോ പറയാതെ പറഞ്ഞു പോകുന്നു. നന്നായിരിക്കുന്നു മംസി.

    ReplyDelete
  4. വായിച്ച എല്ലാവര്‍ക്കും നന്ദി..
    സുല്‍ ഇക്ക..മംസി എന്നല്ല...മുംസി...അതാണെന്റെ പേര്

    ReplyDelete
  5. തീചൂട്ട് പകര്‍ന്നു കഴിഞു..
    ഒന്നുമില്ലെങ്കിലും ഉള്ളില്‍ വീര്‍പ്പുമുട്ടുന്ന
    ഈ ഗന്ധകക്കൂട്ടുകളുടെ അസ്വസ്ഥകളെങ്കിലും
    ഒന്ന്‌ തീര്‍ന്നുകിട്ടുമല്ലോ...

    സത്യം!!

    ReplyDelete