Wednesday, 25 April, 2007

വേനലവധി


വേനലവധി

ഒഴിഞ്ഞ ഇടനാഴികള്‍ ...

വീണ്ടും നടന്നു നോക്കിയപ്പോള്‍

ഹൃദയത്തില്‍ കോറിവരഞ്ഞ വാക്കുകള്‍ .


" യാത്ര പറഞ്ഞു പിരിഞ്ഞു പോവുമ്പോള്‍

തിരിഞ്ഞു നോക്കില്ല ഞാന്‍..

എനിക്കു വയ്യ,

നിറഞ്ഞ കണ്ണുകളിലൂടെ

നിന്നെ വീണ്ടും കാണാന്‍..."


തിളക്കത്തിനു പകരം കണ്ടത് അപരിചിതത്വം..

സ്വയം പരിചയപ്പെടുത്താന്‍ നിന്നില്ല

തിരിഞ്ഞു നടന്നു.

ഉണങ്ങി പോയിരുന്ന ഗുല്‍മോഹറും

കാറ്റു പിടിച്ച കരിമ്പിന്‍തോട്ടങ്ങളും പിന്നിട്ട്

വെയില്‍ മെഴുകിയ പാടത്തെത്തി .

കുഴഞ്ഞ കാലുകളോടെ

മഴയുടെ ആരവത്തിന്‌ കാതോര്‍ത്തു.

ഞാവല്‍മരം ഉലച്ച്‌ പൊഴിക്കുന്ന വേനല്‍മഴ ..

കിഴക്കു നിന്ന്‌ മഴയുടെ പടയൊരുക്കം കേട്ടു.

എനിക്കൊരു ഞാവല്‍പ്പഴം വേണം..

മണ്ണില്‍ വീണുടയാത്ത ഒരു ഞാവല്‍പ്പഴം

11 comments:

 1. വേനലവധി
  " യാത്ര പറഞ്ഞു പിരിഞ്ഞു പോവുമ്പോള്‍
  തിരിഞ്ഞു നോക്കില്ല ഞാന്‍..
  എനിക്കു വയ്യ,
  നിറഞ്ഞ കണ്ണുകളിലൂടെ
  നിന്നെ വീണ്ടും കാണാന്‍..."

  ReplyDelete
 2. വേനലവധി അങ്ങിനെയാണ്‌-
  വിരഹം ബാക്കിവയ്ക്കും :)

  ReplyDelete
 3. ഇവിടെ മഴക്കുമുമ്പുള്ള കാറ്റും ഇരുട്ടുമാണ്.. എന്റെ മുറിയുടെ ഒറ്റജനാലയിലൂടെ നോക്കിയാല്‍ ആകെ കാണുന്ന ഒരേ ഒരു മരം ഒരു ഞാ‍്വല്‍ ആണ്...ടൈല്‍‌സ് ഇട്ട മുറ്റത്തു നിറയെ കാറ്റത്ത് ഉതിര്‍ന്നു വീഴുന്ന കറുത്ത കായകളും .. അതും ഇതും ഒരെ സമയത്ത്..

  കുറെ കാലായല്ലെ കണ്ടിട്ട്.........

  ReplyDelete
 4. ‘എനിക്കൊരു ഞാവല്‍പ്പഴം വേണം..
  മണ്ണില്‍ വീണുടയാത്ത ഒരു ഞാവല്‍പ്പഴം‘
  വേനലവധി നന്നായി.

  ReplyDelete
 5. Hai mumsi,
  After a long time!
  This work,though good, is not among your best i think.
  with regards..
  (my mozhiman is not working.sorry)

  ReplyDelete
 6. പടിപ്പുര.,പ്രമോദ്‌, നന്ദി. ഇട്ടിമാളു ..ഒളിച്ചിരിപ്പായിരുന്നു. വിശാഖ് ..എനിക്ക്‌ എഴുതാന്‍ പറ്റുന്നില്ല

  ReplyDelete
 7. "ഒഴിഞ്ഞ ഇടനാഴികള്‍ ...
  വീണ്ടും നടന്നു നോക്കിയപ്പോള്‍
  ഹൃദയത്തില്‍ കോറിവരഞ്ഞ വാക്കുകള്‍ ."

  ഈ വരികള്‍ ഞാന്‍ കട്ടോണ്ടു പോണു.
  ബാക്കി വേണ്ട..

  ReplyDelete
 8. ''ഒഴിഞ്ഞ ഇടനാഴികള്‍ ...
  വീണ്ടും നടന്നു നോക്കിയപ്പോള്‍
  ഹൃദയത്തില്‍ കോറിവരഞ്ഞ വാക്കുകള്‍ ."

  ആ കട്ട വരികളിലാ എന്റേം നോട്ടം!! :)

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. PAKSHE ORIKALUM NINNE MARAKANAVUMENNU NAN VICHARIKKUNNILLA
  PRASANTH P NAIR
  prasanth1986@gmail.com

  ReplyDelete