Monday 30 April 2007

പകരം



തിരിച്ചു വന്നപ്പോള്‍
തെക്കേപ്പുറത്ത് ചെന്നുനോക്കി
അവിടെ ഒരു മുളങ്കൂടുണ്ടായിരുന്നത് കാണുന്നില്ല
പകരം,
ആളുയരത്തില്‍ ഹോളോബ്രിക്സിന്റെ ഒരു മതില്‍
(അയല്‍ക്കാര്‍ എന്റെ വീട്ടിലേക്ക് വരാതിരിക്കാനാണ്‌!)
വാരിയെല്ലൊടിയുന്ന ശബ്ദം കേള്‍പ്പിച്ച്‌
കെട്ടിപ്പുണര്‍ന്നിരുന്ന മുളകള്‍ക്ക് പകരം
കാറ്റിലാടുന്ന ബോഗണ്‍വില്ല
മുളകളുടെ നഗ്നതയിലേക്ക് വള്ളി പടര്‍ത്തിയിരുന്ന
കാവത്ത്‌കൊടിയേയും കാണുന്നില്ല
പകരം,
വലിയ ഇലകളുള്ള ഒരു ആന്തൂറിയം
വേറെയും പാര്‍പ്പുകാരുണ്ടായിരുന്നല്ലോ?
വാലിലൂന്നി പിണഞ്ഞുയര്‍ന്ന്‌ നിന്ന്
അവസാനം വശംകെട്ട്‌ നിലത്ത് വീണിരുന്ന
രണ്ട് കരിന്ചേരകള്‍...
ഒരു കാര്യവുമില്ലാതെ സദാസമയവും
ബഹളം കൂട്ടിയിരുന്ന കുറേ പൂത്താങ്കീരികള്‍...
എവിടെപോയിരിക്കും അവരോക്കെ?
സ്വസ്ഥമായി പ്രണയിക്കാന്‍
വേറൊരിടം കിട്ടിയിട്ടുണ്ടാവുമോ
ആ ചേരകള്‍ക്ക്‌?
പൂത്താങ്കീരികള്‍,
എങ്ങോട്ടെങ്കിലുംവിരുന്നു പോയതാവണം
...ബഹളം വെച്ചതിന്‌ അവരെ
അവിടെ നിന്നും പുറത്താക്കി കാണുമോ?

11 comments:

  1. പുതിയ പോസ്റ്റ് .
    'പകരം'
    നന്നായോ എന്നു സംശയമുണ്ട്.
    എന്തായാലും എല്ലാവരും വായിക്കുക

    ReplyDelete
  2. വംശനാശത്തിന്റെ പട്ടികയില്‍ അതുകൂടി ഉള്‍‌പ്പെടുത്താമല്ലെ?നല്ല ചിന്ത ..

    ReplyDelete
  3. നല്ല പോസ്റ്റ് മുംസി... നല്ല വരികളും പടവും ഉഷാര്‍!

    ReplyDelete
  4. മുംസീ....
    വളരെ നല്ല പോസ്റ്റ്.

    ReplyDelete
  5. നന്നായോന്നോ!
    നല്ല കാര്യമായിപ്പോയി.;)

    ReplyDelete
  6. ഇട്ടിമാളു, അപ്പു ,അഗ്രജന്‍ ഇക്ക , പ്രമോദ്, വീണ്ടും വന്നതിനും വായിച്ചതിനും നന്ദി.
    'ശെഫി' ..സ്വാഗതം.

    ReplyDelete
  7. നന്നായിട്ടുണ്ട് മുംസീ.

    ReplyDelete
  8. നന്ദി സൂ ചേച്ചി..
    കുറച്ച് കാലമായി ബ്ളോഗിങ് ഇല്ലായിരുന്നു. വീണ്ടും വന്നതിന്‌ നന്ദി

    ReplyDelete
  9. nashtappedal puthiya chinthakkulla
    prerana.
    nannayittundu,veendum veendum ezhuthuka.bhavukangal.....
    yousuf kochanur.

    ReplyDelete
  10. അതങ്ങനെയാ മുംസി...
    ഇതു പകരം വയ്ക്കലുകളുടെ ലോകമാ....
    കുപ്പിപ്പാല്‍ തൊട്ടങ്ങു തുടങ്ങുന്നവ!!
    നല്ല ചിന്തയാണുട്ടോ ഈ കവിതയില്‍ !!

    ReplyDelete