Thursday, 7 June, 2007

മുറുക്ക്

ഉമ്മ വെറ്റിലമുറുക്ക് നിര്‍ത്തി.
വായില്‍ കാന്‍സര്‍ വരും
എന്നു പേടിച്ചിട്ടൊന്നുമല്ല.
അദ്ദുള്ളാക്ക പീടിക പൂട്ടി
അങ്ങാടിയില്‍
അംബാനി എന്ന ആളാണ്‌
ഇപ്പോള്‍ പലചരക്ക് കച്ചവടം.
അവിടെ,
സേലം വെറ്റിലയും പഴുക്കടക്കയും
പുകലയും ചുണ്ണാമ്പും കിട്ടാനില്ല.
പിന്നെ ഉമ്മ എന്തു ചെയ്യും?
വയസ്സു കാലത്തിനി
ഹാന്‍സ് ശീലിക്കാന്‍ പറ്റുമോ?

12 comments:

 1. മുറുക്ക് : പുതിയ പോസ്റ്റ്

  ReplyDelete
 2. കാലം മാറുന്നു,ശീലങ്ങളും.

  ReplyDelete
 3. കാലത്തിനനുസരിച്ച് ഉമ്മയും മാറിയേ തീരൂ...

  ഓടോ: മുറുക്ക് എന്ന് കണ്ടപ്പോള്‍ തലയിലെ‍ വലിയ കുട്ടയില്‍ അടുക്കിവെച്ച മുറുക്കുമായി നാട്ടുവഴിയിലൂടെ ഉച്ചത്തില്‍ ‘നുറുക്കേയ്... നുറുക്ക്’ എന്ന് വിളിച്ച് പറഞ്ഞ് നടക്കാറുണ്ടായിരുന്ന ‘നുറുക്ക് മൊയ്തീന്‍ കാക്ക’ യെ ഓര്‍ത്ത് പോയി. ഇപ്പോ പുള്ളിയും ആ പണി നിര്‍ത്തി.

  ReplyDelete
 4. മുംസി. വളരെ മനോഹരമായിരിക്കുന്നു.
  കാലം അതൊരു വല്ലാത്ത കാലമാണ്
  അംബാനിമാരുടെ പിടിയലമരുന്ന പച്ചപ്പ്.
  വളരെ റിയലിസ്റ്റിക്കായുള്ള കവിത.
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. മനസ്സിനെ തൊട്ടുണര്‍ത്തി.ഒരു യാത്രമദ്ധ്യേ ഉമ്മയ്ക്ക് കുടിക്കാന്‍ ഇള്‍നീര്‍ കൊണ്ടു കൊടുത്തു അത് വാങ്ങിയിട്ട് ദൂരെ വലിച്ചെറിഞ്ഞിട്ട് ദേഷ്യത്തോടെ നീ അംബാനിയുടെ കടയില്‍ പോയിട്ട് പെപ്സിയൊ,കൊക്കകോലയൊ വാങ്ങിട്ട് വാ എന്ന് പറ‍ഞ്ഞിട്ട് മാസ്റ്റര്‍ കാര്‍ഡ് എടുത്തു തന്നു.

  ReplyDelete
 6. വല്യമ്മായി, ഇത്തിരി ഇക്ക, തറവാടി. ഇരിങ്ങല്‍, സഞ്ചാരി, വീണ്ടും വന്നതിനും വായിച്ചതിനും നന്ദി.
  നമ്മുടെ രുചികളൊക്കെ മാറുന്ന ഭീതിതമായ ഒരു കാലമാണ്‌ വരാനിരിക്കുന്നത്‌ എന്ന്‌ തോന്നുന്നു. ഇന്നലെ , തൃശൂരില്‍ പുതുതായി തുടങ്ങിയ 'ബിഗ് ബസാര്‍' എന്ന 'മള്‍ട്ടിനാഷണല്‍ ' സൂപ്പര്‍മാര്‍ക്കറ്റിനു മുമ്പില്‍ ട്രാഫിക്ക് ബ്ളോക്ക്! ആളുകള്‍ പുതിയ രുചികളേയും ശീലങ്ങളെയും അനുഭവിച്ചറിയുന്നതിന്റെ തിരക്കാണ്‌!

  ReplyDelete
 7. പഴയ മുറുക്ക് ആര്‍ക്കും വേണ്ട. പായ്ക്കറ്റ് പൊളിച്ച് വായിലേക്കിടുന്നതാണിഷ്ടം.

  ReplyDelete
 8. valarey nannayi
  karichal kadavum kadannu,vettilakkotta arayil cherthu vechu punchiri thoogi kochanoorintey oram chari mandham neengiyirunna oru vandhyavayodhikanundayirunnu madhavettan.orukalathintey pratheekamayirunnu aa nalla manushyan.

  ReplyDelete
 9. മുംസീ,തനിക്ക് മെയില്‍ അയയ്ക്കാന്‍ ഇ-മെയില്‍ വിലാസം നിശ്ചയമില്ല.പ്രൊഫൈലിലും കണ്ടില്ല.എനിക്കൊരു മെയില്‍ അയയ്ക്കൂ.എന്റെ മെയില്‍ ഐ.ഡി പ്രൊഫൈലില്‍ ഉണ്ട്.

  ReplyDelete
 10. ഇന്നാണ് കണ്ടത്..നന്നായിട്ടുണ്ട്.സന്ദേശം ചെറുതും കുറിക്കുകൊള്ളുന്നതും...

  ReplyDelete
 11. ബ്ലോഗ് ഡൈജ്സ്റ്റില്‍ ഈ രചന പ്രസിദ്ധീകരിക്കണമെന്ന്‌ ആഗ്രഹമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ഇവിടെ. വായിക്കുമല്ലോ...

  ReplyDelete