Monday 18 June 2007

പ്രാര്‍ത്ഥന



കുഞ്ഞുങ്ങള്‍ ..

അവര്‍ എത്ര ഭാഗ്യവാന്‍മാരും ഭാഗ്യവതികളുമാണ്‌ !

ചിത്രശലഭങ്ങളെ കണ്ടുകൊണ്ട്‌ ഉറങ്ങാന്‍ കഴിയുന്നവര്‍!

എന്നും അരൂപികളായ ആത്‌മാക്കളെ

സ്വപ്നം കണ്ടുണര്‍ന്ന്‌

പിന്നെയുറങ്ങാന്‍ കഴിയാത്ത എനിക്ക്,

അവരോട്‌ അസൂയയുണ്ട്‌

അതുകൊണ്ടല്ലേ എന്റെ ദൈവമേ..

ഉറങ്ങുമ്പോഴെങ്കിലും

എന്നെയുമൊരു കുട്ടിയാക്കി മാറ്റിത്തരുവാന്‍

ഞാന്‍ എന്നും നിന്നോട് പ്രാര്‍ത്ഥിക്കുന്നത്‌.

7 comments:

  1. പ്രാര്‍ത്ഥന...പുതിയ പോസ്റ്റ്

    ReplyDelete
  2. ദൈവത്തിന് എല്ലാവരും കുട്ടികളല്ലേ? വല്യ കുട്ടികളും ചെറിയ കുട്ടികളും.

    ReplyDelete
  3. കൈവിട്ടുപോയ സ്വപ്നങ്ങളെ നിങ്ങള്‍ എന്നെ തേടി ഒരിക്കലും വരാത്തതെന്തെ....?
    നല്ല വരികള്‍ നല്ല ഭാവന പറയാന്‍ വാക്കു മന്ദ്രിക്കുനില്ല മാഷെ ഒരുസ്വപ്നം കണ്ടതുപോലെ.!!
    ചിത്രശലഭങ്ങളുടെ കൂട് ആരും ഇഷ്ടപ്പെടുകയില്ലാ
    അതില്‍ നിന്നും ഇതളൂറിന്ന ചിത്രശലഭത്തെയാണ് എല്ലാവരും ഇഷ്ടപെടുന്നേ..!!!!

    ReplyDelete
  4. ഉറങ്ങുമ്പോള്‍ എല്ലാവരും കുട്ടികളല്ലേ,മുംസി ?

    ReplyDelete
  5. ഗുല്‍സാറിന്റെ (Dil dhoonta hai) പാട്ടുകേട്ടുകൊണ്ടാണു ഈ പോസ്റ്റ് വായിച്ചത്, ഹൃദ്യമായി തോന്നി..
    ഉറക്കത്തില്‍ ചിത്രശലഭങ്ങളെ സ്വപ്നം കാണാന്‍ സാധിക്കട്ടെ, വല്ലപ്പോഴുമെങ്കിലും. :)

    ReplyDelete
  6. സൂ ചേച്ചി ദൈവത്തിന്‌ ചിലകുട്ടികളോട്‌ ഇഷ്ടം കൂടുതലാണ്‌ ! :)
    മുസാഫിര്‍ : താങ്കളെ വീണ്ടും ബൂലോകത്ത് സജീവമായി കാണാനാവുന്നതില്‍ സന്തോഷം.
    സാരംഗി: ചിത്ര ശലഭങ്ങളെ എനിക്ക് മാത്രമല്ല , എല്ലാവര്‍ക്കും സ്വപ്നം കാണാനാവട്ടെ! പിന്നെ , Dil dhoonta hai..പാട്ടിന്റെ പേര് ഗുല്‍സാറിനു മാത്രമായി ചാര്‍ത്തി കൊടുക്കരുത്‌. ഹൃദയത്തെ എവിടെയോ 'തിരയാന്‍' പ്രേരിപ്പിക്കും വിധം അതിന്‌ സംഗീതം പകര്‍ന്ന മദന്‍മോഹന്‍, മായികമായ ശബ്ദത്തില്‍ അത്‌ പാടിയ ഭൂപിന്ദര്‍ സിംഗ്,..അവരെയും മറക്കരുത്‌. മദന്‍ മോഹന്‍ അതിന്‌ ഏഴ് ട്യൂണുകള്‍ നല്‍കിയെന്നാണ്‌ എവിടെയോ വായിച്ചത്‌.
    Friendz4eve: സ്വാഗതം,
    "ആഹ്ളാദം ഒരു ചിത്രശലഭത്തെ പോലെയാണ്‌. നാമവയുടെ പിറകെ പിടിക്കാനായുമ്പോള്‍ അവ നമുക്കൊരിക്കലും പിടി തരില്ല... എന്നു തുടങ്ങുന്ന ഒരു S M S ഓര്‍മ്മ വരുന്നു. വീണ്ടും വരിക.

    ReplyDelete
  7. vinniley tharakalkum,manniley shalabhangalkum nymishika jeevitham mathram.manushyar nannayi chinthikkukayum pravarthikkukayum cheythal.ennennum shalabhangaleyum pushpangaleyum tharakangaleyum swapnam kandurangam unaram.
    ellavidha bhavukangalum.
    snehapoorvam YOUSUFKA.

    ReplyDelete