Friday, 22 June, 2007

രണ്ട് മഴക്കവിതകള്‍



വെള്ളത്തില്‍ മഷി വീണ പോലെ
മാനത്ത് സങ്കടം പരക്കുന്നത് കണ്ടു.
ഇന്നേതായാലും പുറത്തിറങ്ങുന്നില്ല
ആകാശം അതിന്റെ സങ്കടം കരഞ്ഞു തീര്‍ക്കട്ടെ.
ഇന്നു മുഴുവന്‍ വരാന്തയിലിരുന്ന്‌
സങ്കടം പെയ്യുന്നതും നോക്കിയിരിക്കണം. ആരോ ജലതരംഗം വായിക്കുന്നത്
കേട്ടാണ്‌ ചെന്നു നോക്കിയത്‌.
നോക്കിയപ്പോള്‍,
ചായ്‌പിലെ ഇറവെള്ളത്തില്‍
വൃത്തം വരച്ച്‌ കളിക്കുകയാണ്‌
ഓട്ടിന്‍പുറത്ത് ബാക്കിയായ
മഴത്തുള്ളികള്‍ .

20 comments:

  1. രണ്ട് കുഞ്ഞു മഴക്കവിതകള്‍

    ReplyDelete
  2. നല്ല കവിതകള്‍ മുംസീ..രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടമായി..നനവുള്ള എല്ലാ ചെറിയ അനക്കങ്ങളെയും അത് ചിത്രീകരിക്കുന്നതായി തോന്നി..

    ReplyDelete
  3. കവിതകളും ഫോട്ടോയും ഇഷ്ടായി.. ലാപുട പറഞ്ഞപോലെ രണ്ടാമത്തെ കവിത കൂടുതലിഷ്ടായി..

    ReplyDelete
  4. നല്ല കവിതകള്‍ മുംസീ. ആകാശം, സങ്കടം അലിയിച്ചുതീര്‍ക്കുകയാവും.

    ReplyDelete
  5. വൃത്തത്തിന്റെ സംഗീതത്തിനും വൃത്താകൃതിയാണുള്ളത്.. ബ്ലൂം!

    ReplyDelete
  6. കവിത വായിച്ച എല്ലാവര്‍ക്കും നന്ദി.
    ലാപുട: സ്വാഗതം , താങ്കളില്‍ നിന്നും കിട്ടിയ നല്ല വാക്കുകള്‍ ഒരു അംഗീകാരമായി ഞാന്‍ കരുതുന്നു. കാരണം ​എനിക്ക് വളരെ ഇഷ്ടമുള്ള കവിയാണ്‌ താങ്കള്.
    കണ്ണൂരാന്‍ , സൂ ചേച്ചി, നളന്‍ , വല്ല്യമ്മായി വീണ്ടും വന്നതിനു നന്ദി.

    ReplyDelete
  7. മുംസീ മഴകവിതകള്‍ വായിച്ചു, ചെറുതും ഹൃദ്യവുമായ കവിതകള്‍.
    "ഇന്നു മുഴുവന്‍ വരാന്തയിലിരുന്ന്‌
    സങ്കടം പെയ്യുന്നതും നോക്കിയിരിക്കണം." --ഭാഗ്യവാന്‍!

    ReplyDelete
  8. കവിതയും ചിത്രവും ഒരുപൊലെ ഇഷ്ടപ്പെട്ടു.

    ReplyDelete
  9. ‌ലളിതസുന്ദരം.കൊള്ളാം.

    ReplyDelete
  10. ശ്ഹാനവാസ് ,നവന്‍, P R ,വന്നതിനും വായിച്ചതിനും നന്ദി

    ReplyDelete
  11. "ഇന്നേതായാലും പുറത്തിറങ്ങുന്നില്ല
    ആകാശം അതിന്റെ സങ്കടം കരഞ്ഞു തീര്‍ക്കട്ടെ."
    നല്ല വരികള്‍ ....
    ഇതു കൊള്ളാം...ഇഷ്ടപ്പെട്ടു.
    ..നന്നായിരിക്കുന്നു.

    ReplyDelete
  12. nava rasamanu kavithakkum,mazhakkum.
    vividha bhavangalodey randum peithirangattey nammudey ardra manassukaley thanuppikkan.

    nhan varunnu mumsee nattilekku.namukku kandumuttam.

    ReplyDelete
  13. നല്ല കവിതകളും ഫോട്ടോകളും...
    ഏറ്റവും ഇഷ്ടമായത് ആദ്യത്തേ ഫോട്ടോയും
    രണ്ടാമത്തെ കവിതയും...

    ReplyDelete
  14. കാണാന്‍ വൈകി മുംസി.നല്ല വരികള്‍.പടങ്ങളും ഇഷ്ടമായി.

    ReplyDelete
  15. രണ്ട് കൊച്ചു കവിതകളും ഇഷ്ടമായി
    :)

    ReplyDelete
  16. ഒരിടത്തേയും നിന്നേയും അറിയാന് അല്പം വൈകി… വായിച്ചപ്പോള് ഒരു പ്രത്യേക വായനാനുഭവം… പെയ്ത് തീരാത്ത സങ്കടങ്ങളുമായി മഴ മേഘങ്ങള് നൊന്പരങ്ങള് സമ്മാനിച്ച കെടുതികളും ഞാന് വെറുതെ ചേറ്ത്ത് വായിക്കട്ടെ മുജീബ്… മനോഹരമീ “യൊരിട”ത്തിനും നിനക്കും ഭാവുകങ്ങള്….
    മുസ്ത്ഫ പെരുമ്പറന്പത്ത്

    ReplyDelete
  17. ഓട്ടുവക്കത്തെ മഴവെള്ളം അന്നു നിലച്ചതാണു; നാട്ടുവക്കത്ത് ഞാന്‍ തനിയെയാണ്.

    ReplyDelete
  18. ചായ്‌പിലെ ഇറവെള്ളത്തില്‍
    വൃത്തം വരച്ച്‌ ഓട്ടിന്‍പുറത്ത് ബാക്കിയായ
    മഴത്തുള്ളികള്‍ !!


    വളരെ മനോഹരമായ കവിത

    ReplyDelete
  19. ഒരു പ്രണയാഭ്യര്‍ത്ഥനയ്ക്ക് മറുപടി കാക്കുന്ന
    വേവലാതിയുണ്ട് ഓരോ മഴമേഘത്തെ നോക്കി നില്‍ക്കുമ്പോഴും...
    ചിലപ്പോള്‍ നിറഞ്ഞു പെയ്യും...
    അല്ലെങ്കില്‍ മുഖത്തോടു മുഖം നോക്കി നിന്നു,
    പെയ്യാതെ പെയ്യും....
    അതുമല്ലെങ്കില്‍ മറ്റെവിടെയോ പൊയി,
    മറ്റര്‍ക്കോ വേണ്ടി പെയ്തൊഴിയും.......

    മഴയെക്കുറിച്ചെഴുതുമ്പോള്‍ അറിയിക്കണം....

    ReplyDelete