Monday 7 January 2008

രണ്ട്‌ കൊച്ചു കവിതകള്‍



ഇടം




മറ്റൊരാളുടെ ഹൃദയത്തില്‍ നിന്ന്‌


നമ്മള്‍ ഒരിടം തിക്കിയെടുക്കുന്നതാണത്രേ


പ്രണയം..


സ്വാര്‍ത്ഥത തന്നെ!




സാദൃശ്യങ്ങള്‍




കൊടുത്ത ചൂല്‌ മുഴുവന്‍


വിറ്റ് തീര്‍ക്കാഞ്ഞതിന്‌ അച്ഛന്റെ കയ്യില്‍ നിന്ന്‌


കാല്‍വണ്ണക്ക് അടി വാങ്ങി


കരഞ്ഞു കരഞ്ഞുറങ്ങിയ


നല്ലമ്മ എന്ന ആന്ധ്രാക്കാരി പെണ്‍കുട്ടിയും


പോഗോ കാണാന്‍ സമ്മതിക്കാഞ്ഞതിന്‌


മമ്മിയോട് പിണങ്ങി


അത്താഴം കഴിക്കാതെ ഉറങ്ങിയ


മനു എന്ന തൃശൂരുകാരന്‍ ആണ്‍കുട്ടിക്കും


സാദൃശ്യങ്ങള്‍ ഏറെയാണ്‌..


രണ്ടു പേര്‍ക്കും വയസ്സ് പത്ത്


മനസ്സു വിഷമിച്ചാണ്‌ രണ്ടു പേരും ഉറങ്ങിപ്പോയത്‌


ഉറങ്ങിയപ്പോഴാവട്ടേ..


രണ്ടു പേരും കണ്ടത് ഒരേ സ്വപ്നവും


ചുവപ്പും നീലയും കലര്‍ന്ന ചിറകുകളുള്ള പൂമ്പാറ്റകളെ .


8 comments:

  1. കുറേക്കാലം കൂടിയാണ്‌ ബ്ലോഗില്‍.

    ReplyDelete
  2. നന്നായിട്ടുണ്ട്.

    ബ്ലോഗ് ടെമ്പ്ലേറ്റും കിടിലന്‍‌!
    :)

    ReplyDelete
  3. ഇടം!
    ഹൃദയത്തില്‍ ഇടം കിട്ടുക എളുപ്പമണൊ?
    ഒത്തിരി സ്നേഹം കൊടുത്താലല്ലേ
    ഹൃദയത്തില്‍ ഇത്തിരി ഇടം കിട്ടു ...

    നൊമ്പവും സ്വപ്നവും
    ഒരെ പോലെ
    എതുനാട്ടിലും
    നല്ല ചിന്താ..

    ReplyDelete
  4. കൊള്ളാം....
    ബ്ലോഗ് ടെമ്പ്ലേറ്റും കലക്കി.

    ReplyDelete
  5. കൂട്ടത്തില്‍ ഇതും? GOOD

    ReplyDelete
  6. VALAREY NANNAYITTUNDU

    ReplyDelete
  7. താങ്കളുടെ കഥകളേക്കാള്‍,
    ഫീലിങ്സ് കവിതകള്‍ക്കാണ്

    ReplyDelete