Thursday, 20 March, 2008

ഉറുമ്പുകള്‍



പറഞ്ഞു വന്നത് ഞങ്ങള്‍ ഉറുമ്പുകളെ കുറിച്ചായിരുന്നല്ലോ

നിര തെറ്റാതെ നടക്കും

ചതഞ്ഞരയുമെന്നറിഞ്ഞിട്ടും

ഭയക്കാതെ,

(കയ്യൂരു തൊട്ട് കണ്ണൂരു വരെ നിങ്ങളുമത് കണ്ടതല്ലേ?)

നിറമൊട്ടു മങ്ങിയെങ്കിലും

ഞങ്ങളിപ്പോഴും ചുവപ്പാണ്‌.

ഞങ്ങള്‍ നെയ്യുറുമ്പുകളെ ചോണനുറുമ്പുകള്‍ നയിക്കും.

അപൂര്‍വ്വം ചില പുളിയുറുമ്പുകളും ഉണ്ട്.

അവ മധുരം ഇഷ്ടപ്പെടാത്ത വയസ്സന്‍മാരാണ്.

അവരുടെ കഴുത്തില്‍ ചോണനുറുമ്പുകള്‍

പിടിമുറുക്കിയിട്ടുണ്ട്.

പാവങ്ങള്‍..

(മുമ്പ്‌ കൂടെയുണ്ടായിരുന്ന കട്ടുറുമ്പുകളുടെ ഗതി കണ്ടിട്ടും പഠിക്കുന്നില്ല. )

പോട്ടെ,

ദൂരെ നിന്ന് വസന്തത്തിന്റെ ഇടിമുഴക്കം കേള്‍ക്കുന്നില്ലേ...?

അവിടെയെത്തണം.
അവിടെയാണ്‌ വിപ്ലവത്തിന്റെ ചക്കരക്കുടം.

7 comments:

  1. വിപ്ലവത്തിന്റെ ചക്കരകുടത്തിനെപ്പറ്റി പുറത്തു പറയല്ലേ...
    ചക്കരക്കുടത്തിനെ പാര്‍ലമന്ററി വ്യാമോഹമെന്നാണ്‌ പാര്‍ട്ടി തത്വശാസ്ത്രങ്ങള്‍ പറയുന്നത്

    ReplyDelete
  2. സുന്ദരമായിരിക്കുന്നു...

    ReplyDelete
  3. വസന്തത്തിന്റെ ഇടിമുഴക്കവും, വിപ്ളവത്തിന്റെ ചക്കരക്കുടവും!
    നല്ല ആശയം!

    വീണ്ടും എഴുതി ത്തുടങ്ങിയല്ലേ? ആശംസകള്‍!

    ReplyDelete
  4. Hello. This post is likeable, and your blog is very interesting, congratulations :-). I will add in my blogroll =). If possible gives a last there on my blog, it is about the Celular, I hope you enjoy. The address is http://telefone-celular-brasil.blogspot.com. A hug.

    ReplyDelete
  5. കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു മാലോകര്‍.
    പാര്‍ട്ടിയുടെ അപചയം ചക്കരക്കുടം തന്നെ.

    ReplyDelete