Tuesday 25 March 2008

പുനര്‍ജന്‍മം

ഇനിയൊരു ജന്‍മമുണ്ടെങ്കില്‍,
എന്തായിട്ടായിരിക്കും ഞാന്‍ പുനര്‍ജനിക്കുക?
പാമ്പായിട്ടാണെങ്കില്‍,
പകയോടെ ഇഴഞ്ഞു വന്ന് നിന്നെ കൊത്തും,തീര്‍ച്ച.
നായാണെങ്കില്‍,
തന്ന സ്നേഹത്തിന്‌ നന്ദിയോടെ വാലാട്ടും
ഇതേ ‍ജന്‍മം തന്നെയാണെങ്കിലോ?
നിന്നെ സ്നേഹിക്കുക എന്ന മണ്ടത്തരം ഞാന്‍ വീണ്ടും ആവര്‍ത്തിച്ചേക്കും !

13 comments:

  1. നല്ല ചിന്ത.... :)

    ReplyDelete
  2. ഉം..
    അപ്പോ പാമ്പിന്റെയും
    നായയുടെയും
    ഒരു ബ്ലെന്ഡ് ആണ്
    ഇപ്പോളത്തെ സ്നേഹമെന്നു ചുരുക്കം...
    ?

    ReplyDelete
  3. വെറുതെ അല്ല മിന്നൂസ്‌ 'പട്ടിപ്പാംബെ'ന്നു പറഞ്ഞത്‌... :)

    വരികള്‍ അസ്സലായി കേട്ടോ..

    ReplyDelete
  4. കുറച്ച് അക്ഷരക്കൂട്ടില്‍ നിന്നും വലിയതൊന്ന് മെനഞ്ഞു.
    ചിന്താപരം....അഭിനന്ദനങ്ങള്‍

    ReplyDelete
  5. നന്നായിരിക്കുന്നു.. കവിതയും.. ബ്ലോഗിന്റെ ലേ ഔട്ടും... ആശംസകള്‍

    ReplyDelete
  6. മുജീബ്....
    ബൂലോഗത്തിലെ ഒഴിവിലേക്ക് ഞാനൊരു “ഒഴിവ്” കഴിവുമായി എത്തിയിട്ടുണ്ട്.
    http:/ozhiv.blogspot.com

    ReplyDelete
  7. mukikka!
    you've been tagged :D

    http://fieldsofgypsies.blogspot.com/2008/06/tagged.html

    ReplyDelete
  8. കൊള്ളാം നല്ല ചിന്ത....

    ReplyDelete
  9. Hey , This lines are too good yaar.I pray for you to get the same "Janmam", so that you will get cahnce to love her again ... and a life also as you missed it a lot in your life... You got me ...

    ReplyDelete
  10. കൊള്ളാം മാഷേ...
    ആരാണാ ഹതഭാഗ്യ?

    ReplyDelete