Tuesday, 29 September, 2009

കാനനം

ഇലയനക്കങ്ങള്‍ , ചെറുകിളിയൊച്ചകള്‍
ഓര്‍മപോല്‍ ചിതറുമരുവി മുളങ്കാടുകള്‍ തന്‍ പിരിമുറുക്കങ്ങള്‍
കുറുനരിക്കൂവലുകള്‍ കരിയിലയിലുരയും ഉരഗവേഗങ്ങള്‍
തിരികെ വരുമലര്‍ച്ചകള്‍, ഒറ്റയാന്‍ നിലവിളികള്‍
ശബ്ദമുഖരിതമെന്നാകിലും
പതിയെയമരുമൊരു കാലൊച്ച കാതോര്‍ത്ത്
നിതാന്ത ജാഗ്രത്തിലെന്നുമീ കാടകം

ഫോട്ടോ: രണദിവെ

5 comments:

  1. കാനനം,ReneDive With Canon EOS 450 D

    ReplyDelete
  2. ശാന്തസുന്ദര ഭൂമുഖം .... ശബ്ദമുകരിതം അലയൊലികള്‍ ....എങിലും കാതോര്‍ ത്തു പതിയെയമരുമാ ഹ്രുദയ നാദം ..........ഇത് കാത്തിരിപ്പിന്റെ അനന്തമായ മധുരാനുഭൂതിയൊ...?അതൊ നീരസമൊ ..?

    ReplyDelete
  3. കാടിനോടുപമിച്ച് മുംസി നമ്മെ ബോധ്യപ്പെടുത്തുന്നത് മനുഷ്യന്‍റെ ജീവ താളങ്ങളാണ് എന്നെനിയ്ക്ക് തോന്നുന്നു.
    നന്നായിരിക്കുന്നു.

    ReplyDelete
  4. കാടനുഭവിപ്പിച്ചുവല്ലോ കുറിയവാക്കുകളില്‍...!!
    മനോഹരം.

    നന്ദി.

    ReplyDelete
  5. പാലക്കുഴി, പള്ളിക്കരയില്‍, നന്ദി വന്നതിനും വായിച്ചതിനും. യൂസഫ്പ : ശരിയാണ്, മനസ്സു തന്നെയാണ്‌ കാടിനോട് ഉപമിക്കാന്‍ ശ്രമിച്ചത്. നന്ദി, വായനക്ക്

    ReplyDelete