Sunday, 13 June, 2010

മഴ പ്രണയത്തെ തൊടുമ്പോള്‍...


വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ-

ദാഹം തീരാഞ്ഞിട്ടാവണം

മഴ തോര്‍ന്നിട്ടേറെയായിട്ടും

ഒരു വാകമരം ഇപ്പോഴും

പെയ്തു കൊണ്ടേയിരിക്കുന്നത് .
*************

ഈ മഴയത്ത്...

വെറുതെ, നിന്നെയോര്‍ത്തു പോവുന്നു

ദൂരെ, നാം പിന്തുടര്‍ന്ന മഴമേഘങ്ങള്‍

‍കിഴക്കന്‍ മലയുടെ മാറില്‍ ആര്‍ത്തലച്ചു വീണു പോയതും...

ബസ്സിന്റെ നനഞ്ഞ ജാലകവിരി,

അതിലും നനഞ്ഞ നിന്റെ ചുരുള്‍മുടിയിഴകളും...

കുടക്കീഴില്‍ നീയൊട്ടിനിന്ന കര്‍ക്കടകസന്ധ്യ,

തൊട്ടരികില്‍..

പുതുമഴയുടെ ഗന്ധമായ് നിന്‍ പിന്‍കഴുത്തും

ഇടിയൊച്ച കേള്‍ക്കവേ..

വിറയലാല്‍ നീയെന്‍ നെന്ചില്‍ മുഖം പൂഴ്ത്തി-

വിരലാലള്ളിപ്പിടിച്ചു മുറിവേല്‍പ്പിച്ചതും

ഒടുവില്‍ പിരിഞ്ഞു പോകവേ...

മഴചാറ്റലാല്‍ നീ അറിയാതെ പോയൊരെന്‍്‌കണ്ണുനീരും..

വെറുതെ,

വെറുതെയിന്നോര്‍ത്തു പോവുന്നു..

*************

Photo: Renadive with Canon 450D

20 comments:

  1. മഴ തോര്‍ന്നിട്ടും തോരാതെ പെയ്യുന്ന ഇലഞ്ഞിച്ചോട്ടില്‍ നില്‍ക്കാന്‍ ആഗ്രഹമുണ്ട് ഭായ്
    :-)

    ReplyDelete
  2. പെയ്തതൊക്കെയും എങ്ങോ പോയ്‌ പോയി ....
    പെയ്യാനുള്ളത് ഇങ്ങ് എത്തിയതും ഇല്ല....
    (കാത്തിരുന്ന മഴ ...പെയ്യട്ടെ ഇനിയും) :-)

    ReplyDelete
  3. മുംസീ,നീ ഇപ്പോഴും ഉണ്ടല്ലേ...:)

    ReplyDelete
  4. മഴ പ്രണയത്തെ തൊടുമ്പോള്‍...
    വെറുതെയിന്നോര്‍ത്തു പോവുന്നു...

    ReplyDelete
  5. മഴയില്‍ കലര്‍ന്ന്‌
    പാഴായിപ്പോയ
    മിഴിനീര്‍തുള്ളികള്‍...

    തിരിച്ചറിയപ്പെടാതെ പോകുന്ന
    ഹൃദയവികാരങ്ങള്‍.....

    ചാറ്റല്‍മഴയുടെ
    വിഷാദഭാവത്തോട്
    ചേര്‍ത്തുപറഞ്ഞപ്പോള്‍
    ആര്‍ദ്രമീ ഈരടികള്‍..

    ReplyDelete
  6. മഴചാറ്റലാല്‍ നീ അറിയാതെ പോയൊരെന്‍്‌കണ്ണുനീരും.
    വെറുതെ,വെറുതെയിന്നോര്‍ത്തു പോവുന്നു.
    wow!!! mujeeb, it is amazing.

    ReplyDelete
  7. നന്നായിരിക്കുന്നു...............
    ഈ വരികൾ കൂടുതൽ ഇഷ്ടായി......
    പുതുമഴയുടെ ഗന്ധമായ് നിന്‍ പിന്‍കഴുത്തും
    ഇടിയൊച്ച കേള്‍ക്കവേ..
    വിറയലാല്‍ നീയെന്‍ നെന്ചില്‍ മുഖം പൂഴ്ത്തി-
    വിരലാലള്ളിപ്പിടിച്ചു മുറിവേല്‍പ്പിച്ചതും.....
    ഒരോ വരികളിലും എനിക്കു എല്ലാം കാണാൻ സാധിക്കുന്നു......
    വീണ്ടും എഴുതാൻ തുടങ്ങി ആല്ലെ..... നന്നായി..
    അടുത്ത വരികൾക്കായി കാത്തിരിക്കുന്നു.......

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ-
    ദാഹം തീരാഞ്ഞിട്ടാവണം
    മഴ തോര്‍ന്നിട്ടേറെയായിട്ടും
    ഒരു വാകമരം ഇപ്പോഴും
    പെയ്തു കൊണ്ടേയിരിക്കുന്നത് ...

    ഈ വരികള്‍ മനോഹരം...

    ReplyDelete
  10. ഉപാസന : വന്നതിനും വായിച്ചതിനും നന്ദി
    നജീബ് : മഴ ഇനിയും പെയ്യും :)
    വിഷ്ണു പ്രസാദ്: മാഷേ, ഇവിടെ തന്നെയുണ്ട്.. ഞാന്‍ വിളിക്കാം
    കാലവല്ലഭന്‍: :)
    പള്ളിക്കരയില്‍: എഴുതാന്‍ നിര്‍ബന്ധിക്കാറുള്ളത് നന്ദിയോടെ ഓര്‍ക്കട്ടെ :)
    യൂസഫ്പ: ഞാന്‍ പറയാതെ തന്നെ വായിച്ചു അല്ലേ? :)
    ബിക്കി: എനിക്കറിയാം നിനക്കത് മനസ്സിലാവുമെന്ന്:)
    മൈലാഞ്ചി : :)

    ReplyDelete
  11. വേനല്‍ മുഴുവന്‍ സൂര്യനെ ധ്യാനിച്ചതിന്റെ-
    ദാഹം തീരാഞ്ഞിട്ടാവണം
    മഴ തോര്‍ന്നിട്ടേറെയായിട്ടും
    ഒരു വാകമരം ഇപ്പോഴും
    പെയ്തു കൊണ്ടേയിരിക്കുന്നത് ...

    എന്തിനേറെ മുംസി.... ഹൃദയത്തെ തൊട്ട വരികള്‍

    ReplyDelete
  12. This comment has been removed by a blog administrator.

    ReplyDelete
  13. This comment has been removed by a blog administrator.

    ReplyDelete
  14. This comment has been removed by a blog administrator.

    ReplyDelete
  15. മഴ നന്നായി നനഞ്ഞു ...മനസ്സ് കുളിരണിഞ്ഞു...ആശംസകള്‍..

    ReplyDelete
  16. മഴ എന്നും മലയാളിയുടെ നൊസ്റ്റാള്‍ജിയ ആയിരുന്നു

    ReplyDelete
  17. "മഴചാറ്റലാല്‍ നീ അറിയാതെ പോയൊരെന്‍്‌കണ്ണുനീരും..

    വെറുതെ,

    വെറുതെയിന്നോര്‍ത്തു പോവുന്നു.."

    നല്ല വരികള്‍.. എവിടെയോ നൊന്തു..

    ReplyDelete